തൃശൂർ: കുതിരാനിലെ ഗതാഗതക്കുരുക്കും തുരങ്ക നിർമ്മാണവും സംബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കരാർ കമ്പനിയായ കെ.എം.സിയുടെ വൈസ് പ്രസിഡന്റ് നിരഞ്ജൻ റെഡ്ഡി, കുതിരാൻ പദ്ധതി പ്രോജക്ട് ഡയറക്ടർ സഞ്ജയ് കുമാർ, എൻ.എച്ച്.എ.ഐ കൺസൾട്ടന്റ് ശ്രീനിവാസ് എന്നിവരുമായി സംസാരിച്ച ശേഷമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ തൃശൂരിലെയും പാലക്കാട് ജില്ലയിലെയിലെയും എം.പിമാരാമായും കേന്ദ്ര മന്ത്രി ചർച്ച നടത്തുമെന്നറിയുന്നു. കുതിരാൻ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ടി.എൻ .പ്രതാപൻ എം.പിയും രമ്യ ഹരിദാസും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.പിമാരുമായി ചർച്ച നടത്താൻ കേന്ദ്രമന്ത്രി ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു.