kavitha-prakashanam
ബക്കർ മേത്തലയുടെ പ്രണയത്തിന്റെ ഉന്മത്തഗീതങ്ങൾ എന്ന പ്രണയ കവിതാ സമാഹാരത്തിന്റെ പ്രകാശനം 15 പ്രണയജോഡികൾ ചേർന്ന് നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ഭരണകൂടവും സമൂഹവും പ്രണയ വിരുദ്ധമാകുന്ന കാലത്ത് അതിനെ പ്രണയോത്സവങ്ങൾ കൊണ്ട് മറികടക്കേണ്ടതുണ്ടെന്നും 15 പ്രണയ ജോഡികൾ ചേർന്ന് നടത്തുന്ന പുസ്തക പ്രകാശനം പ്രസക്തമാണെന്നും മലയാളം സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലിറ്ററേച്ചർ സ്റ്റഡീസ് ഡയറക്ടർ ഡോ. രോഷ്‌നി സ്വപ്ന. ബക്കർ മേത്തലയുടെ പ്രണയത്തിന്റെ ഉന്മത്തഗീതങ്ങൾ എന്ന പ്രണയ കവിതാ സമാഹാരത്തിന്റെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. റജില ഷെറിൻ അദ്ധ്യക്ഷയായി.

മുൻസിപ്പൽ ചെയർപേഴ്‌സൺ എം.യു ഷിനിജ പങ്കാളി മഹേഷനോടൊപ്പം പങ്കെടുത്തത് ശ്രദ്ധേയമായി. ഡോക്ടർ രോഷ്‌നി സ്വപ്ന നാടക നടനും സംവിധായകനുമായ എമിൽ മാധവയോടൊപ്പവും മുൻ മുൻസിപ്പൽ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അഡ്വ. രമ്യയോടൊപ്പവും പങ്കെടുത്തു. കോൺഗ്രസ് നേതാവ് ഇ.എസ്. സാബുവും ഭാര്യ ഫെബിന അബദുൾ ഖാദറും പങ്കെടുത്ത ചടങ്ങിൽ ഡി.വൈഎഫ്.ഐ നേതാവും എഴുത്തുകാരനുമായ ആർ.എൽ. ജീവൻ ലാലും പി.ആർ. ഷെഹനയും ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവർത്തകനായ യു.ടി. പ്രേംനാഥ് നിമയോടൊപ്പവും കവി അലി കറുകശ്ശേരി ഗൗരിയോടൊപ്പവും ചടങ്ങിലുണ്ടായിരുന്നു. മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ. ദിനൽ ജിമിതയോടൊപ്പവും പി.എൻ. വിനയചന്ദ്രൻ ശാലിനിയോടൊപ്പവും ചടങ്ങിലുണ്ടായിരുന്നു.

ഋതുപർണ, ജിൻഷ എന്നിവരോടൊപ്പം യഥാക്രമം നാടക പ്രവർത്തകരായ നിതിൻ ശ്രീനിവാസനും രാജേഷ് നാരായണനും പ്രകാശനത്തിൽ പങ്കാളികളായി. കണ്ണൻ സിദ്ധാർത്ഥ് ശ്രീപ്രിയയോടൊപ്പവും ഫോട്ടോഗ്രാഫർ ഹാഷിം ജിക്കുവിനോടൊപ്പവും പുസ്തകം പ്രകാശനം ചെയ്തു. അൽത്താഫ് മുഹമ്മദ് കവിതകൾ അവതരിപ്പിച്ചു. ബക്കർ മേത്തല സ്വാഗതവും ഇ.എ. അബ്ദുൾ കരീം നന്ദിയും പറഞ്ഞു.