തൃശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ഭരണാനുമതി ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും മറ്റ് നടപടികളിലേക്ക് കടക്കാതെ രണ്ട് പദ്ധതികൾ. മാതൃ-ശിശു ബ്ലോക്കിന്റെയും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമ്മാണമാണ് അനിശ്ചിത്വത്തിൽ കിടക്കുന്നത്.
മെഡിക്കൽ കോളേജിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് സർക്കാരിന്റെ നൂലാമാലകളിൽപ്പെട്ട് കിടക്കുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 2018ലും മാതൃ-ശിശു ബ്ലോക്കിന് 2019ലുമാണ് ഭരണാനുമതി ലഭിച്ചത്. രണ്ട് പദ്ധതികളിലുമായി എകദേശം 600 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറക്കിയിട്ടുള്ളത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം, അതിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി ടെൻഡർ നീങ്ങാൻ കഴിയാതെ കുരുങ്ങികിടക്കുകയാണ്.
ആകെ തുക- 2,77,76,61,670
കെട്ടിട നിർമ്മാണം -184.9 കോടി
ഇലക്ട്രിക്കൽ വർക്ക് - 18 കോടി
ഫയർ ഫിറ്റിംഗ് വർക്ക്‌സ് -8.59 കോടി
ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ടാങ്ക് -2.35 കോടി
എച്ച്.വി.എ.സി വർക്ക്- 14.47 കോടി
മറ്റ് അനുബന്ധ ജോലികൾ -1.87 കോടി
വാട്ടർ സപ്ലൈ, ഡ്രൈനേജ് -52.52 ലക്ഷം
ന്യുമാറ്റിക് സിസ്റ്റം -1 കോടി
മെഡിക്കൽ ഗ്യാസ് - 4.5 കോടി
മെഡിക്കൽ ഉപകരണങ്ങൾ - 35 കോടി
സോളാർ സിസ്റ്റം - 55 ലക്ഷം
എക്‌സ്റ്റേണൽ ഇലക്ട്രിഫിക്കേഷൻ - 6 കോടി
നീക്കിവച്ച തുക -285.54 കോടി
കെട്ടിടം നിർമ്മാണം -136.51 കോടി
മറ്റ് അനുബന്ധ ജോലികൾ 15.92 കോടി
ഫയർ സംബന്ധിച്ച ജോലികൾ - 4.25 കോടി
ട്രീറ്റ്‌മെന്റ് പ്ലാന്റ് - 1.69 കോടി
എച്ച്.വി.എ.സി വർക്ക് -10.8 കോടി
എക്‌സ്റ്റേഷണൽ വർക്ക് -1.67 കോടി
ഡ്രൈനേജ് വർക്ക് - 56.38 ലക്ഷം
ന്യുമാറ്റിക് സിസ്റ്റം - 80 ലക്ഷം
മെഡിക്കൽ - 4.5 കോടി
മെഡിക്കൽ ഉപകരണങ്ങൾ - 95 കോടി
മൾട്ടി ലെവൽ കാർ പാർക്കിംഗ് -11 കോടി
മറ്റ് ചെലവുകൾ - 2.82 കോടി