തൃശൂർ: കുതിരാനിൽ വീണ്ടും ഗതാഗതക്കുരുക്ക്. പടിഞ്ഞാറെ തുരങ്കത്തിന് സമീപം കാർ തകരാറിലായി കിടന്നതാണ് കുരുക്കിന് ഇടയാക്കിയത്. ഇന്നലെ പുലർച്ചെ മുതലാണ് കുരുക്ക് അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് ലോറി തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ കുരുക്ക് അനുഭവപ്പെട്ടിരുന്നു. ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്താത്തതും തുരങ്കം നിർമ്മാണം പൂർത്തിയാകാത്തതുമാണ് കുരുക്കിന് പ്രധാന കാരണം.