കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറത്തെ മഹാപ്രതിഷ്ഠാ വാർഷികത്തിൽ ദൈവദശകം നൃത്താവിഷ്‌കാരം അവതരിപ്പിച്ച നർത്തകർക്ക് ദൈവദശകം കൂട്ടായ്മ ഉപഹാരം നൽകി. മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ നടന്ന ദൈവദശകം കൂട്ടായ്മ ആദരവ് 2021 പരിപാടി വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.കെ. രവി അദ്ധ്യക്ഷനായി. നഗരസഭാ അദ്ധ്യക്ഷ എം.യു. ഷിനിജ ഉപഹാര സമർപ്പണം നടത്തി. നഗരസഭാ കൗൺസിലർ വി.എം. ജോണി, കെ.പി. സുനിൽകുമാർ, ഇ.കെ. സോമൻ എന്നിവർ പ്രസംഗിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലയിൽ നിന്നുള്ള നർത്തകർക്കാണ് ഉപഹാരം നൽകിയത്.