ncp


തൃശൂർ: സംസ്ഥാനത്ത് എൻ.സി.പി യു.ഡി.എഫിലേക്ക് പോയാലും ജില്ലാ ഘടകം എൽ.ഡി.എഫിനൊപ്പം നിന്നേക്കും. ജില്ലയിലെ ഭൂരിഭാഗം നേതാക്കളും എൽ.ഡി.എഫിന് ഒപ്പം നിൽക്കണമെന്ന അഭിപ്രായക്കാരാണെന്ന് പ്രമുഖ നേതാക്കൾ പറയുന്നു. നിലവിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി പേർ വിജയിച്ചത് എൽ.ഡി.എഫ് പിന്തുണയോടെയാണ്. വർഷങ്ങളായി എൻ.സി.പി ഇടതു മുന്നണിക്ക് ഒപ്പമാണ് പ്രവർത്തിക്കുന്നത്. ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് വരെ എൻ.സി.പി അംഗം വിജയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരംഗം മാത്രമുള്ള എൻ.സി.പി അംഗത്തിന് ജില്ലാ പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.