കൊടുങ്ങല്ലർ: കോട്ടപ്പുറം മാർക്കറ്റിൽ നഗരസഭ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയ കെട്ടിടത്തിന്റെ മേൽക്കൂര നിലംപൊത്തി. തകർന്നത് രാത്രിയായതിനാൽ ആളപായം ഉണ്ടായില്ല. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ കോട്ടപ്പുറം മാർക്കറ്റിലെ ഒരു കെട്ടിടത്തിന്റെ ചെറിയ ഭാഗമാണ് തകർന്ന് വീണത്.
മാർക്കറ്റിൽ വലിയ തിരക്ക് അനുഭവപ്പെടുന്നിടത്താണ് കെട്ടിടം നിൽക്കുന്നത്. ഇത് ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്ന ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നഗരസഭ കഴിഞ്ഞ ജൂലായ് മാസം സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകിയത്. നാശോമുഖമായ കെട്ടിടം 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നായിരുന്നു നോട്ടീസ്. എന്നാൽ ഇത് അവഗണിച്ച് കച്ചവടം നടത്തിവരികയായിരുന്നു കടമുറി വാടകക്കാർ.