പുതുക്കാട്: വീട്ടമ്മയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞൂപ്പാടം അമ്പഴക്കാടൻ ബെന്നിയുടെ ഭാര്യ ലിന്റ(45) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഇന്നലെ പുലർച്ചെ മൂന്നു മുതൽ ലിന്റയെ കാണാതായിരുന്നു. തുടർന്ന് പുതുക്കാട് പൊലീസിലും ഫയർ ഫോഴ്‌സിലും വീട്ടുകാർ വിവരം അറിയിച്ചിരുന്നു. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ഗ്ലെൻ, ലിയാന.