covid

തൃശൂർ: ജില്ലയിൽ കൊവിഡ് കണക്കിൽ ആശ്വാസം. ഏറെനാളുകൾക്കു ശേഷം ഇന്നലെ 200ൽ താഴെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായി. 168 പേർക്കാണ് പോസിറ്റീവായത്. 563 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5063 ആണ്. തൃശൂർ സ്വദേശികളായ 85 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

കൊവിഡ് സ്ഥീരികരിച്ചത്- 78,960

രോഗമുക്തരായത് - 73,345

സമ്പർക്കം വഴി രോഗം സ്ഥീരികരിച്ചത് -162

സംസ്ഥാനത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് - 02

രോഗ ഉറവിടം അറിയാത്തത് - 04

രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 15 പുരുഷൻമാരും 12 സ്ത്രീകളും പത്ത് വയസ്സിനു താഴെ 3 ആൺകുട്ടികളും 5 പെൺകുട്ടികളുമുണ്ട്.