തൃശൂർ: കൊവിഡ് വാക്‌സിനേഷനു മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. ടാസ്‌ക് ഫോഴ്‌സ് രൂപീകരണ യോഗത്തിൽ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി.
16 നാണ് ജില്ലയിൽ വാക്‌സിൻ വിതരണം ആരംഭിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ നടത്തുക. ജില്ലയിൽ സർക്കാർ - സ്വകാര്യ മേഖലയിൽ നിന്നായി 9 സെന്ററുകൾ വാക്സിൻ വിതരണത്തിനായി ക്രമീകരിച്ചിട്ടുണ്ട്. ഓരോ സെന്ററുകളിലും 100 പേർക്ക് വീതം വാക്‌സിൻ നൽകും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, സർവയലൻസ് മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് രാജഗോപാൽ, ജില്ലാ ആർ.സി.എച്ച് ഓഫീസർ കെ. ഉണ്ണിക്കൃഷ്ണൻ, തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.
നടപടികൾ ഏകോപിക്കുന്നതിനും വാക്‌സിൻ സംഭരിക്കൽ, സൂക്ഷിക്കൽ, വിതരണം എന്നിവയെക്കുറിച്ച് പൊതുധാരണയുണ്ടാക്കുക.
സർക്കാർ കേന്ദ്രങ്ങൾ
ഗവ.മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി തൃശൂർ, ജനറൽ ആശുപത്രി ഇരിങ്ങാലക്കുട, താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂർ, താലൂക്ക് ആശുപത്രി ചാലക്കുടി, സി.എച്ച്.സി പെരിഞ്ഞനം, എഫ്.എച്ച്.സി വേലൂർ
സ്വകാര്യ സ്ഥാപനങ്ങൾ
അമല മെഡിക്കൽ കോളേജ്, തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുർവേദ കോളേജ്