കൊടുങ്ങല്ലൂർ: കർഷക സമരത്തിന് ഐക്യദാർഢമറിയിച്ച് കോൺഗ്രസ് മേത്തല മണ്ഡലം കോട്ട ബൂത്ത് കമ്മിറ്റി കോട്ടപ്പുറത്ത് നിൽപ് സമരം നടത്തി. മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അനീഷ് റാഫേൽ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ, ഡി.സി.സി സെക്രട്ടറി ടി.എം. നാസർ, പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, വി.എം. ജോണി, പ്രിൻസി മാർട്ടിൻ തുടങ്ങി ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ സമരത്തിൽ അണിനിരന്നു.