തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തിയാർജ്ജിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ തൃശൂരിൽ ചേർന്ന എസ്.ആർ.പിയുടെ സംസ്ഥാനതല നേതാക്കളുടെ യോഗം തീരുമാനിച്ചു. പരസ്പരം സഹകരിക്കാവുന്ന മുന്നണിയുമായി ധാരണയെത്തിയില്ലെങ്കിൽ നാല് ജില്ലകളിൽ തനിച്ച് മത്സരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ചെയർമാൻ ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. അശോകൻ, ട്രഷറർ വി.എസ്. രാമകൃഷ്ണൻ, അമ്മിണിക്കുട്ടൻ, എൻ.പി. പ്രകാശൻ, അഡ്വ. പ്രേംലാൽ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.