homeo

തൃശൂർ: ഓട്ടിസം ബാധിച്ചവർക്കുള്ള ജില്ലയിലെ ആദ്യ സ്‌പെഷ്യൽ ഒ.പി ജില്ലാ ഹോമിയോ ആശുപത്രിയിൽ. ഓട്ടിസം സ്‌പെക്ട്രം ഡിസ്ഓർഡർ ക്ലിനിക്ക് വഴി എല്ലാ ശനിയാഴ്ചയും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഒ.പി പ്രവർത്തിക്കുന്നത്. ഹോമിയോപ്പതിയിലൂടെ ഓട്ടിസത്തിന് വേണ്ട സമഗ്രവും പാർശ്വഫല രഹിതവും ഫലപ്രദവുമായ ചികിത്സ എ.എസ്.ഡി ക്ലിനിക്കിലൂടെ സൗജന്യമായി ലഭിക്കും.

സ്ത്രീകളുടെ ശാരീരിക മാനസിക വൈകാരിക പ്രശ്‌നങ്ങൾക്കായുള്ള ക്ലിനിക്കായ സീതാലയത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പ്രത്യേക സേവനവും ഓട്ടിസം ബാധിതർക്കായി ഇവിടെ ലഭിക്കും. മരുന്നും കൺസൾട്ടേഷനും സൗജന്യമാണ്. കുട്ടികളിലെ പെരുമാറ്റ സ്വഭാവ പ്രശ്‌നങ്ങൾക്കും പഠന വൈകല്യങ്ങൾക്കുമായുള്ള സദ്ഗമയ ക്ലിനിക്കിൽ എത്തുന്നവരിൽനിന്നും ഓട്ടിസം ഉള്ളവർക്ക് പ്രത്യേക കരുതൽ നൽകുന്നതിനായാണ് സ്‌പെഷ്യൽ ഒ.പി ആരംഭിച്ചിട്ടുള്ളത്.

ഓട്ടിസം ബാധിതരിൽ കാണുന്ന ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, പെരുമാറ്റരീതി, പഠനവൈകല്യം, സംസാര രീതി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സ്‌പെഷ്യൽ ഒ.പി ക്ലിനിക്കിലൂടെ പരിഹാരം കാണാൻ കഴിയും. ഇവർക്ക് ആവശ്യമായ മരുന്നും ജില്ലാ ഹോമിയോ ഫാർമസിയിൽ നിന്നും ലഭിക്കും. ഓട്ടിസം ബാധിച്ച് മറ്റ് ജില്ലകളിലെ ഹോമിയോ ഡിസ്‌പെൻസറികളിൽ നിന്നെത്തുന്ന പ്രത്യേക കേസുകളും എ.എസ്.ഡി ക്ലിനിക്കിലേക്ക് തുടർചികിത്സക്കായി എത്തുന്നുണ്ട്.

ശനിയാഴ്ചകളിൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ നേരിട്ടെത്തി എ.ഡി.എസ് ക്ലിനിക്കിലേക്കായി ഒ.പി എടുക്കാം. കൂടാതെ മുൻകൂട്ടി ഒ.പി എടുക്കുന്നതിന് ഫോൺ: 04872389060.