തൃശൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 36 -ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം കോർപറേഷൻ മേയർ എം.കെ വർഗീസ്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജീഷ് കെ.എ പ്രവർത്തന റിപ്പോർട്ടും, വർഷ് ചെലവ് കണക്ക് ട്രഷറർ മോനച്ചൻ തണ്ണിത്തോടും അവതരിപ്പിച്ചു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബി. രവീന്ദ്രൻ, വിജയൻ മറാഞ്ചേരി, ടി.ജെ വർഗ്ഗീസ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗ്രെയ്‌സ്, സംസ്ഥാന സെക്രട്ടറിമാരായ സന്തോഷ് ഫോട്ടോ വേൾഡ്, പ്രജിത്ത് കണ്ണൂർ, റോമ്പിൻ എൻവീസ്, ശശിമങ്കട, പ്രശാന്ത് കെ.വി, സംസ്ഥാന വെൽഫയർ ചെയർമാൻ ബിനോയ് കള്ളാട്ടുകുഴി, കൺവീനർ എം. വിജയൻ, സംസ്ഥാന പി.ആർ. ഒ എ.സി ജോൺസൺ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രസാദ് വി.പി, സജീർ ചെങ്ങമനാട് എന്നിവർ സംസാരിച്ചു.