തൃശൂർ: ചലച്ചിത്ര അക്കാഡമിയിൽ നാല് വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ കാരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകിയ അക്കാഡമി ചെയർമാൻ കമലിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. ചലചിത്ര അക്കാഡമിയെ ഇടതുപക്ഷ അക്കാഡമിയാക്കാനാണ് കമലിന്റെ ശ്രമം. കലാകാരൻമാരുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കേണ്ട കമൽ ഇടതുപക്ഷക്കാരുടെ വളർച്ചയക്ക് വേണ്ടി ചലച്ചിത്ര അക്കാഡമിയെ ദുരുപയോഗം ചെയ്യുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിയില്ലാതെ അലഞ്ഞു തിരിയുമ്പോഴാണ് പാർട്ടിക്കാരെ തിരുകി കയറ്റി സ്ഥിര നിയമനം നൽകുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് പേരെയാണ് ഇടതു സർക്കാർ സ്ഥിരനിയമനം നൽകിയിരിക്കുന്നതെന്നും നാഗേഷ് കുറ്റപ്പെടുത്തി.