വാടാനപ്പിള്ളി: ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങൾക്ക് ലഭിച്ച തുകയിൽ 99.9 ശതമാനവും ചെലവഴിച്ച് ഏങ്ങണ്ടിയൂർ പഞ്ചായത്ത് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം ശേഷിക്കെയാണ് പഞ്ചായത്ത് നേട്ടം കൈവരിച്ചത്.
ആകെ ലഭിച്ച 1,02,64,922 രൂപയിൽ നിന്നും 1,01,67,991 രൂപ ജനക്ഷേമ പ്രവർത്തിനങ്ങൾക്കായി വിനിയോഗിച്ചു. കൊവിഡ് പ്രതിസന്ധികളും പെരുമാറ്റച്ചട്ടവും മൂലം പദ്ധതി നിർവഹണത്തിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാൻ സാധിച്ചിരുന്നില്ല.
പഞ്ചായത്തിന്റെ നേട്ടത്തിനു പിറകിൽ കാലാവധി പൂർത്തീകരിച്ച ഭരണസമിതിയിലെ അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ പറഞ്ഞു.