വലപ്പാട്: കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിത്തു അദ്ധ്യക്ഷനായി. വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹസീബ് പരിപാടി വിശദീകരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മല്ലിക ദേവൻ, സി.ആർ. ഷൈൻ, ബിജോഷ് ആനന്ദൻ, പഞ്ചായത്ത് മെമ്പർമാരായ വിജയൻ, ഷൈൻ നെടിയിരിപ്പിൽ, പൊലീസ് ഓഫീസർ അസീസ്, ഫയർഫോഴ്‌സ് പ്രതിനിധി മനു എന്നിവർ പ്രസംഗിച്ചു. വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ്. രമേഷ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.ഐ. മുഹമ്മദ് മുജീബ് നന്ദിയും പറഞ്ഞു.