കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സത്തിന്റെ ഭാഗമായി വലിയ തമ്പുരാന് ദേവസ്വം ജീവനക്കാർ കാഴ്ചക്കുല സമർപ്പണം നടത്തി. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഇക്കുറി താലപ്പൊലി ആഘോഷങ്ങൾ ചടങ്ങുകളിലൊതുങ്ങും. പ്രധാന പരിപാടികൾക്കെല്ലൊം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എഴുന്നള്ളിപ്പ് നടക്കുമ്പോൾ 200 പേർക്ക് മാത്രമാണ് ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളു.