വടക്കെക്കാട്: കല്ലൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യാപാരി മരിച്ചു. കൊമ്പത്തേൽപ്പടിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന വേന്തനാട്ടയിൽ കുഞ്ഞുമുഹമ്മദ്(62) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പ്രകാരം കല്ലൂർ പള്ളിയിൽ കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ്മ. മക്കൾ: ഷജീന, സബീന, ശഫീഖ്, ഷഹന.