ചാലക്കുടി: അങ്കമാലി ടൗണിൽ സ്‌കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചു. മേലൂർ അടിച്ചിലി പൊയ്യക്കാരൻ കൃഷ്ണന്റെ മകൻ ശശി(48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ശശി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ യു ടേൺ തിരിയുന്നതിനിടെ തൃശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശശിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേശത്തെ വാഹന ബോഡി ബിൽഡിംഗ് വർക്ക്‌ഷോപ്പിലെ ജീവനക്കാരനാണ്. ഭാര്യ: വിജയ. മകൻ: ശിവ കൃഷ്ണ.