obit-photo
രാജു

പുതുക്കാട്: ട്രെയിൻ തട്ടി മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാഴായി കാടുകുടി പറമ്പിൽ കുഞ്ഞന്റെ മകൻ രാജു(52) ആണ് മരിച്ചത്. എറവക്കാട് റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. ചുമട്ടുതൊഴിലാളിയാണ്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്രവപരിശോധനയിൽ ഇയാൾക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.