കൊടകര: രാത്രിയിൽ ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പ്ലാശ്ശേരി ചുക്കിരിയാൻ വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ഡെലീഷിനെ (29) ആണ് ഇന്നലെ രാവിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇയാൾ ഗൾഫിൽ നിന്നും ലീവിന് എത്തിയത്. അമ്മ: ലിസി. സഹോദരൻ: ഡെൽവിൻ.