inaguration
ശ്രീ​കു​രും​ബ​ക്കാ​വി​ലെ ആ​ന​ച്ച​മ​യ​ ​പ്ര​ദ​ർ​ശ​നം​ ​തി​രു​വ​ഞ്ചി​ക്കു​ളം​ ​ദേ​വ​സ്വം​ ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​സു​നി​ൽ​ ​ക​ർ​ത്ത​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവിൽ താലപ്പൊലി മഹോത്സവത്തിന്റ ഭാഗമായി ആനച്ചമയ പ്രദർശനം ആരംഭിച്ചു. വടക്കെ നടയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പ്രദർശനം തുടങ്ങിയത്. താലപ്പൊലിക്ക് എഴുന്നള്ളിക്കുന്ന ഗജവീരന്മാർക്കുള്ള നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, പട്ടു കുടകൾ, മണി, കയർ എന്നിവയാണ് പ്രദർശിപ്പിച്ചത്. താലപ്പൊലിക്ക് എഴുന്നള്ളിക്കുന്ന ആനകൾക്കുള്ള ചമയങ്ങൾ വഴിപാടായി ലഭിച്ചതാണ്. ആനച്ചമയ പ്രദർശനം തിരുവഞ്ചിക്കുളം ദേവസ്വം അസി. കമ്മിഷണർ സുനിൽ കർത്ത ഉദ്ഘാടനം ചെയ്തു.