വരാക്കര: കൊവിഡ് ബാധിച്ച് വയോധിക മരിച്ചു. കാളക്കല്ല് ചുക്കിരി പരേതനായ വാറുണ്ണിയുടെ ഭാര്യ ലില്ലി(72) ആണ് മരിച്ചത്. കഴിഞ്ഞ 29 നാണ് കൊവിഡ് ബാധിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചു. മകൾ: കൊച്ചുറാണി. മരുമകൻ: ജോണി.