തിരുവില്വാമല: ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച തിരുവില്വാമല ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ തിരുവില്വാമല പന്ത്രണ്ടാം വാർഡ് മെമ്പർ പ്രകാശന് സഹപ്രവർത്തകരായ ഓട്ടോ തൊഴിലാളികൾ സ്‌നേഹാദരം നൽകി. സഹപ്രവർത്തകരുടെ പിന്തുണയും സഹകരണവും ഉള്ളതുകൊണ്ടാണ് തനിക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞതെന്നും തുടർന്നും തന്റെ സഹപ്രവർത്തകർക്കൊപ്പം തന്നെ നാടിന്റെ ക്ഷേമത്തിനായ് പ്രവർത്തിക്കുമെന്നും പ്രകാശൻ പറഞ്ഞു