mmm

അരിമ്പൂരിൽ പിടികൂടിയ മുള്ളൻ പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ വിടാനായി വാഹനത്തിൽ കയറ്റുന്നു.

അരിമ്പൂർ: കൊള്ളി മോഷ്ടാവിനെ പിടികൂടാൻ വച്ച കെണിയിൽ കുടുങ്ങിയത് മുള്ളൻ പന്നി. എറവ് ആറാം കല്ലിൽ ചാലിശ്ശേരി അന്തോണിയുടെ വീട്ടിലെ കൊള്ളിക്കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് ഉടമ അന്തോണിയുടെ മകൻ സണ്ണി കെണി വയ്ക്കാൻ തീരുമാനിച്ചത്. ദിവസവും കൊള്ളിക്കൃഷിയുടെ നല്ലൊരു ഭാഗം നാശനഷ്ടം വരുത്തിയ വില്ലനെ കണ്ടപ്പോൾ ഉടമ തന്നെ ഞെട്ടി. കെണിയിൽ കുടുങ്ങിയത് മുള്ളൻ പന്നി യായിരുന്നു.

പഞ്ചായത്തംഗം സി.പി. പോൾ വനം വകുപ്പിനെ വിവരം അറിയിച്ചു. ഉച്ചയോടെ പൊങ്ങണംകാട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. രാധാകൃഷ്ണൻ, എസ്.എഫ്.ഒ: മനു കെ. നായർ, രാജ്കുമാർ, ഫ്രാങ്കോ, ബേബി, അജീഷ് എന്നിവരുടെ നേതൃത്വത്തിൽ മുള്ളൻ പന്നിയെ കാട്ടിൽ കൊണ്ടുപോയി തുറന്നുവിട്ടു.