agriculture

വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ സലിം കാട്ടകത്തിന്റെ കൃഷിയിടത്തില്‍ നടന്ന മഞ്ഞള്‍ കൃഷി വിളവെടുപ്പുത്സവം നടൻ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു

വെള്ളാങ്ങല്ലൂർ: കൃഷി ചെയ്യാൻ താത്പര്യവും ആവേശവും ഉള്ളവരാണ് യഥാർത്ഥ കർഷകരായിത്തീരുന്നതെന്ന് നടൻ ഇന്നസെന്റ്. വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ കർഷകൻ സലിം കാട്ടകത്തിന്റെ മഞ്ഞൾ കൃഷി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചര ഏക്കർ കൃഷിയിടത്തിൽ ജൈവ രീതിയിലാണ് സലീമിന്റെ മഞ്ഞൾ കൃഷി. ചടങ്ങിൽ ചെറുകിട ഭൂവുടമ സംഘം പ്രസിഡന്റ് എ.ആർ. രാമദാസ് അദ്ധ്യക്ഷനായി. വെള്ളാങ്ങല്ലൂർ എ.ഡി.എ മുഹമ്മദ് ഹാരിസ്, കൃഷി ഓഫീസർ എം.എസ്. സഞ്ജു,​ ഷണ്മുഖൻ പൂവ്വത്തുംകടവിൽ, ജോയ് ചേലക്കാട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.