കുന്നത്തങ്ങാടി: വാടക വീട്ടിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വെളുത്തൂർ കുരുതുകുളങ്ങര വിൽസനാണ് (58) മരിച്ചത്. കുന്നത്തങ്ങാടി മാലാഖ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടിടത്തിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്.
ഇലട്രീഷ്യനായിരുന്ന വിൽസൺ ഏതാനും ദിവസമായി അവശ നിലയിലായിരുന്നു.
അരിമ്പൂർ പഞ്ചായത്ത് അംഗങ്ങളായ സജീഷ്, ശോഭ ഷാജി, ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ പ്രസാദ്, മിഥുൻ, നവീൻ, സുജിത് എന്നിവർ ചേർന്ന് ആമ്പുലൻസിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.
സഹോദരങ്ങൾ: ഫ്രാൻസിസ്, അൽഫോൺസ, വർഗീസ്, മരിയ, പരേതനായ ദേവസ്സി.