കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി ടീം അഴീക്കോട് സ്ഥലം സന്ദർശിച്ചു. പാലം നിർമ്മാണത്തിന്റെ ഭാഗമായി പി.ഡബ്ല്‌ള്യു.ഡി രൂപകൽപ്പന ചെയ്ത പാലത്തിന്റെ ഡിസൈനും അനുബന്ധ കാര്യങ്ങളും പരിശോധിക്കുന്നതിനാണ് പൊതുമരാമത്ത് പാലം വിഭാഗവും കിഫ്ബി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ കിഫ്ബി മീറ്റിംഗിൽ അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് 165 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദർശനം.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, പഞ്ചായത്ത് മെമ്പർ പ്രസീന റാഫി, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ നൗഷാദ് കൈതവളപ്പിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. അബ്ദുള്ള, കിഫ്ബി സീനിയർ കൺസൾട്ടന്റ് ഹരി, കൺസൾട്ടന്റ് എൽദോ, ഇ. സന്തോഷ്, എ.ഇ. സ്മിത, നൗഷാദ് കറുകപ്പാടത്ത്, വി.ബി. അലിക്കുഞ്ഞിമാഷ്, വി.എ. കൊച്ചു മൊയ്തീൻ, പി.എച്ച്. റാഫി എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.