womens-commission
തൃ​ശൂ​ർ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​മെ​ഗാ​ ​അ​ദാ​ല​ത്തി​ൽ​ ​പ​രാ​തി​ ​കേ​ൾ​ക്കു​ന്ന​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​എം.​സി.​ ​ജോ​സ​ഫൈ​ൻ​ ​തു​ട​ങ്ങി​യ​വ​ർ.

തൃശൂർ: വനിതാ കമ്മിഷന്റെ ജില്ലയിലെ മെഗാ അദാലത്ത് തൃശൂർ ടൗൺഹാളിൽ നടന്നു. ജില്ലയിൽ നിന്നും കമ്മിഷനിൽ ലഭിച്ച 78 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 21 പരാതികൾ തീർപ്പാക്കി. എട്ട് കേസുകൾ വിശദമായ വിവര ശേഖരണത്തിനായി വിവിധ വകുപ്പുകൾക്ക് കൈമാറി. ഒരു കേസ് വനിതാ കമ്മിഷന്റെ സിറ്റിംഗിന് തിരഞ്ഞെടുത്തു. ബാക്കിയുള്ള 50 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അദാലത്തിന്റെ വിവരങ്ങൾ പരാതിക്കാരെയും എതിർ കക്ഷികളെയും മുൻകൂട്ടി അറിയിച്ചിരുന്നു. ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ, അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവരാണ് പരാതികൾ കേട്ടത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്.