വടക്കാഞ്ചേരി: അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മകരമാസം ഒന്നാം തിയ്യതിയായ ഇന്നലെ വൈകീട്ട് മകരദീപം ജ്വലിപ്പിച്ചു. വൈകീട്ട് ശ്രീ കോവിലിൽ നടന്ന പ്രത്യേക പൂജകൾക്കും അഭിഷേകത്തിനും ശേഷം ദീപാരാധന നടന്നു. തുടർന്ന് മകരദീപം തെളിച്ചു. മകരദീപം തെളിപ്പിക്കുന്നത് ദർശിക്കാനായി നിരവധി ഭക്തർ ക്ഷേത്ര സന്നിധിയിൽ എത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.