കൊടുങ്ങല്ലൂർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കൊടുങ്ങല്ലൂർ ക്ഷേത്രം മാനേജർക്കും ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ താലപ്പൊലിയോട് അനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാമെന്ന യോഗ തീരുമാനത്തിന് വിരുദ്ധമായി യാതൊരു നടപടിയും എടുക്കാതിരിക്കുകയും നിരീക്ഷണത്തിനുണ്ടായിരുന്ന സെക്ടറൽ മജിസ്‌ട്രേറ്റിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് എസ്.ഐ: ഇ.ആർ. ബൈജു കേസെടുത്തത്.