തൃശൂർ: ബഡ്ജറ്റിൽ ജീവനക്കാരോടും അദ്ധ്യാപകരോടും കാണിച്ച വഞ്ചനക്കെതിരെ സെറ്റോ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കെ.ജി.യു സംസ്ഥാന സെക്രട്ടറി ജി. ദിലീപ് ഉദ്ഘാടനം ചെയ്തു. എൻ.ജ.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. പി. രാമചന്ദ്രൻ, കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് എൻ.എസ്. ഗ്രീഷ്മ, സിജി ജോസ്, കെ.എസ്. മധു, എം.ആർ. രാജേഷ്, വി.എസ് സുബിത തുടങ്ങിയവർ നേതൃത്വം നൽകി.