building


തൃശൂർ: ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുന്ന എക്‌സൈസ് വകുപ്പിന് ആറു നിലയിൽ ബഹുനില കെട്ടിടം ഒരുങ്ങുന്നു. രണ്ടാം ഘട്ടത്തിൽ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സും നിർമ്മിക്കും.

അരണാട്ടുകര വില്ലേജിലെ ഒളരിക്കരയിൽ കോർപറേഷൻ സോണൽ ഓഫീസിനടുത്താണ് 35 സെന്റ് ഭൂമിയിൽ കെട്ടിടനിർമാണം നടക്കുന്നത്. 15,665 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിൽ ഉള്ള കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്‌ളോറും മുകളിലേക്ക് 5 നിലകളുമുണ്ട്. രണ്ടാം നിലയുടെ കോൺക്രീറ്റ് പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. വിസ്തൃതിയേറിയ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കും.

ടവർ നിർമാണം പൂർത്തിയാകുന്നതോടെ തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെടുന്ന ജില്ലാ ആസ്ഥാനം അടക്കമുള്ള എക്‌സൈസ് ഓഫീസുകളെ ഒരു കെട്ടിടത്തിൽ തന്നെ പ്രവർത്തന സജ്ജമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ്, എക്‌സൈസ്, എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, തൃശൂർ എക്‌സൈസ് റേഞ്ച് ഓഫീസ്, എക്‌സൈസ് സർക്കിൾ ഓഫീസ്, എക്‌സൈസ് ഇന്റലിജൻസ് ഓഫീസ് എന്നിവ 5 നിലകളിലായി സജ്ജമാക്കും.

2016- 17 വാർഷിക ബഡ്ജറ്റിൽ വകയിരുത്തിയത് - 12 കോടി

എക്സൈസ് ടവർ കെട്ടിടത്തിന് വേണ്ടത് - 7.16 കോടി

ഓഫീസുകളുടെ തുടർപ്രവർത്തനത്തിന് - 4.84