joseph-taget
ജോസഫ് ടാജറ്റ്

തൃശൂർ: സംസ്ഥാന ബഡ്ജറ്റ് ജില്ലയെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്. ദുരന്തനിവരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റിൽ വിഹിതം അനുവദിച്ചിട്ടില്ല. മഹാപ്രളയവും കൊവിഡ് മഹാമാരിയും പ്രാദേശിക ഭരണസമിതികളുടെ ദുരന്ത നിവാരണ രംഗത്തെ പ്രാധാന്യം തെളിയിച്ചിട്ടും വിഹിതം ഉണ്ടായിട്ടില്ലെന്നത് വേദനാജനകമാണെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.