പുതുക്കാട്: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിപണനമേളയും ആരംഭിച്ചു. പുതുക്കാട് സെന്ററിൽ ആരംഭിച്ച പ്രദർശനവും വിപണനവും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, ഭരണ സമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, സെബി കൊടിയൻ, പി.ഡി. ജെയിംസ്, ടി.എസ്. രാജു, എം.പി. പ്രിൻസ്, പി.ഡി. സേവ്യർ, താര ചന്ദ്രൻ, അജിത ശങ്കരനാരായണൻ, ശ്രീദേവി പുരുഷോത്തമൻ, കൺവീനർ കെ.ഡി സന്തോഷ്, ചീഫ് കോർഡിനേറ്റർ, എം.കെ. നാരായണൻ, സെക്രട്ടറി കെ.വി. അനിത എന്നിവർ പ്രസംഗിച്ചു. കാർഷിക യന്ത്രങ്ങൾക്ക് 40 % മുതൽ 80 % സബ്‌സിഡി ലഭിക്കും വായ്പകൾക്ക് 9% മാണ് പലിശ നിരക്ക്. മേള ഫെബ്രുവരി 15 വരെ തുടരും.