തൃശൂർ: ജില്ലയ്ക്ക് പ്രതീക്ഷിക്കാൻ കാര്യമായി ഒന്നുമില്ലാത്ത ബഡ്ജറ്റ്, ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തെ പാടെ അവഗണിച്ചെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ. പുതിയ പദ്ധതികളില്ല. മുൻപ് പ്രഖ്യാപിച്ചിരുന്ന പല പദ്ധതികൾ പോലും മറന്നു. കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജുകളിലൊന്നാണ് തൃശൂർ. എന്നിട്ടും ബഡ്ജറ്റിൽ അവഗണിച്ചു. മെഡിക്കൽ കോളേജിന്റെ വികസനം മാത്രമല്ല നിലനിൽപ്പ് പോലും പരുങ്ങലിലാകും. കോൾ കൃഷിക്ക് അർഹമായ പരിഗണന ലഭിച്ചിട്ടില്ല. വ്യാവസായിക മേഖലയിലെ സിക്ക് യൂണിറ്റുകളുടെ സംരക്ഷണത്തിന് നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചെന്നും നിരാശയാണ് ഫലമെന്ന് അനീഷ്കുമാർ ആരോപിച്ചു.