കയ്പമംഗലം: സേവാഭാരതി കയ്പമംഗലം യൂണിറ്റിന് എമർജൻസി റസ്ക്യൂ വാഹനം നൽകി. ഊരകം കാക്കര പ്രദീപ് കുമാറിന്റെ സ്മരണാർത്ഥം ഭാര്യ രശ്മി പ്രദീപ് കുമാറാണ് എമർജൻസി റസ്‌ക്യു വാഹനം നൽകിയത്. സേവാഭാരതി യൂണിറ്റ് എക്‌സിക്യൂട്ടിവ് മെമ്പർ കെ.വി. ശങ്കരനാരായണൻ അദ്ധ്യക്ഷനായി. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. പി. വിവേകാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. രശ്മി പ്രദീപ് കുമാർ വാഹനത്തിന്റെ താക്കോൽ നൽകി വാഹനം ഫ്‌ളാഗ് ഒഫ് ചെയ്തു. സേവാഭാരതി യൂണിറ്റ് വൈസ് പ്രസിഡന്റ് മനോജ് ഇമേജ്, സേവാഭാരതി വൈസ് പ്രസിഡന്റ് സീന ജോഷി, ആർ.എസ്.എസ് തൃക്കണാമതിലക് ഖണ്ഡ് ഭൗദ്ധിക് പ്രമുഖ് പി.വി. വിനോജ് കുമാർ, മനോഹർ കുറ്റിക്കാട്ടിൽ, ശ്രീജോയ്, സുധീഷ് എന്നിവർ സംസാരിച്ചു.