വടക്കാഞ്ചേരി: കിണറ്റിൽ വീണ് വയോധിക മരിച്ചു. തെക്കുംകര ലക്ഷം വീട് കോളനിയിൽ വാലിപറമ്പിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ ഇന്ദിര (67) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടുകിണറ്റിൽ വീണാണ് മരണം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ നടക്കും. മക്കൾ: രജിത, രഘു, രജനി. മരുമക്കൾ: ബാലൻ, വിജി, ശശി.