മാള: സംസ്ഥാന ബഡ്ജറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിലേക്ക് 212.2 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. അന്നമനട പഞ്ചായത്ത് പാലിപ്പുഴ സ്ലൂയിസ് കം ബ്രിഡ്ജ് - 45 കോടി. കൊടുങ്ങല്ലൂർ കെ.കെ.ടി.എം. കോളേജ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം- 6 കോടി. കോണത്തുകുന്ന് പൂവത്തുംകടവ് റോഡ് നവീകരണം-4.7 കോടി. മാള ഗവ. ഐ.ടി.ഐ ഓഡിറ്റോറിയം നിർമ്മാണം- 1കോടി. പുത്തൻചിറ കമ്യൂണിറ്റി ആശുപത്രി കോർട്ടേഴ്‌സ് നിർമ്മാണം - 2കോടി. കൊശവർക്കുന്നു - മുട്ടിക്കൽ പാലം- 10 കോടി. കൊടുങ്ങല്ലൂർ സർക്കാർ എൽ .പി . സ്കൂൾ കെട്ടിടം -1.5 കോടി. കുഴുർ.-കുണ്ടൂർ റോഡ് -2.5 കോടി. ചെട്ടിപ്പറമ്പ് റോഡ് - 4 കോടി കരൂപ്പടന്ന പാലം -20 കോടി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി - 75 കോടി. മാള ചുങ്കം കൊമ്പത്തുകടവ് റോഡ് -4 കോടി. കുഴുർ പോൾട്രി ഫാം നവീകരണം -15 കോടി. പൊയ്യ പൂപ്പത്തി ചക്ക ഫാക്ടറി നവീകരണം -3 കോടി. പുത്തൻചിറ തെക്കുംമുറി ഗവ: എൽ.പി. സ്കൂൾ കെട്ടിടം - 1.5 കോടി. കുഴുർ ഗവ:ഹൈസ്കൂൾ കെട്ടിടം - 2കോടി. എൽ.പി. സ്കൂൾ കെട്ടിട നിർമ്മാണം -6 കോടി. (കരൂപ്പടന്ന ഗവ: എൽ.പി. സ്കൂൾ, പുത്തൻചിറ വടക്കുംമുറി എൽ.പി. സ്കൂൾ, മേലഡൂർ ഗവ: എൽ.പി.സ്കൂൾ ) കല്ലൂർ -ആലത്തൂർ -കോട്ടമുറി റോഡ് -5 കോടി. മാള കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ കെട്ടിടം -2 കോടി . പൊയ്യ -മണലിക്കാട്- പൊയ്യക്കടവ് റോഡ് -5 കോടി.