തൃശൂർ: രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച തൃശൂരിൽ, ശുഭപ്രതീക്ഷയോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തിൻ്റെ ആദ്യചുവട്. ''വേദനയില്ല; ഇത് ആശ്വാസം നൽകുന്ന അനുഭവം'': വാക്‌സിന്‍ സ്വീകരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നടങ്കം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ ആദ്യത്തെ കുത്തിവെപ്പിന് തന്നെ തിരഞ്ഞെടുത്തതിൻ്റെ ആശ്വാസവും അവരുടെ വാക്കുകളിലുണ്ട്. എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് കൊവിഡ് മഹാമാരിയില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷനേടാന്‍ ശ്രമിക്കണം എന്നാണ് അവർക്കെല്ലാം പറയാനുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള ഇന്‍വിജിലേറ്റര്‍മാര്‍ ധൈര്യം പകര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തരുടെ കൂടെയുണ്ടായിരുന്നു.
16,938 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ വാക്‌സിന്‍ നല്‍കുന്നത്. ആകെ 37,640 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 90 ഡോസ് മരുന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും
37,550 ഡോസ് വാക്‌സിന്‍ സര്‍ക്കാര്‍/ സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്. രണ്ട് ഡോസ് വീതം വാക്‌സിന്‍ ഓരോരുത്തര്‍ക്കും നല്‍കും. രണ്ടാമത്തെ ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം നല്‍കും.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ചീഫ് വിപ്പ് കെ. രാജന്‍, മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ് എന്നിവര്‍, ആദ്യം കുത്തിവെയ്പെടുത്ത ഡി.എം.ഒ ഡോ. കെ.ജെ റീനയെ അഭിനന്ദിച്ചു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. ടി.കെ. അനൂപ്, ഡെപ്യൂട്ടി ജില്ലാ ഓഫീസര്‍ ഡോ. കെ.എൻ സതീഷ് , ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ഉമ മഹേശ്വരി, ജില്ലാ സര്‍വ്വേലന്‍സ് ഓഫീസര്‍ ഡോ. ബീന, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹരിതദേവി എന്നിവരും വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
633, ആകെ സ്വീകരിച്ചവർ