1
വാഴാനി ഡാമിൽ അനിൽ അക്കര എം.എൽ.എ മത്സ്യക്കുഞ്ഞുകളെ നിക്ഷേപിയ്ക്കുന്നു

വടക്കാഞ്ചേരി: വാഴാനി ഡാമിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. തെക്കുംകരപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ശ്രീജ, വാർഡ് മെമ്പർമാരായ ഷൈനി ജെയ്ക്കബ്, എ.ആർ. കൃഷ്ണൻകുട്ടി, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.