തൃശൂർ: കോർപറേഷൻ പുല്ലഴി ഡിവിഷനിൽ 21ന് നടക്കുന്ന വോട്ടെടുപ്പിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ ഡിവിഷനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാവുക. പോളിംഗ് സ്‌റ്റേഷനായി നിർണ്ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് ദിവസമായ 21നും, 22ലെ വോട്ടെണ്ണലിനും തടസ്സങ്ങൾ ഇല്ലാത്ത വിധം സ്ഥാപനങ്ങൾ തുറന്നു കൊടുക്കുകയും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും വേണം. ഈ വാർഡിൽ വോട്ടവകാശം ഉള്ളവരും എന്നാൽ വാർഡിന് പുറത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുമായ വോട്ടർമാർക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപന മേധാവികൾ സൗകര്യം ചെയ്ത് കൊടുക്കണമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.