gvr-marchents-award
മമ്മിയൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ മികച്ച വിജയികൾക്ക് നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് ഉപഹാരം നൽകുന്നു

ഗുരുവായൂർ: മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷിക സമ്മേളനം ചാവക്കാട് നഗരസഭാദ്ധ്യക്ഷ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിലെ മികച്ച വിജയികൾക്ക് നഗരസഭാദ്ധ്യക്ഷ ഉപഹാരം കൈമാറി. അസോസിയേഷൻ പ്രസിഡന്റ് സി.എ. ലോകനാഥൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് മുഖ്യാതിഥിയായി. മുൻസാരഥികളുടെ ഫോട്ടോ രക്ഷാധികാരി സി.പി. വർഗീസ് അനാഛാദനം ചെയ്തു. വെൽഫയർ സെസൈറ്റി ചെയർമാൻ ആന്റോ തോമസ്, വൈസ് ചെയർമാൻ പി. മുരളീധരൻ, സെക്രട്ടറി സി.വി. ഗിരീഷ് കുമാർ, ട്രഷറർ സി.എഫ് റോബർട്ട് എന്നിവർ സംസാരിച്ചു.