ഗുരുവായൂർ: കൗൺസിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെയർമാൻ അടക്കം 10 കൗൺസിലർമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കിലയുടെ ഓൺലൈൻ ക്ലാസിലും സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും പങ്കെടുത്ത കൗൺസിലർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്നാണ് ചെയർമാനും മറ്റ് കൗൺസിലർമാരും നിരീക്ഷണത്തിലായത്.