തൃശൂർ മാളയിലെ ആന്റപ്പന്റെ കടയിൽ കൂടൊരുക്കി താമസിക്കുകയാണ് ഈ തൊപ്പിക്കിളികൾ. കുഞ്ഞിക്കിളിക്കൊപ്പം കഴിയുന്ന തൊപ്പിക്കിളികൾ തീറ്റതേടാൻ മാത്രമാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ 14 വർഷമായി മാളയ്ക്കടുത്തുള്ള തിരുമുക്കുളത്ത് നടത്തുന്ന ആന്റപ്പന്റെ കട എന്ന പേരിലുള്ള സ്ഥാപനത്തിൽ ചായയും സർബത്തും കൂടാതെ സ്റ്റേഷനറിയും ബേക്കറി സാധനങ്ങളും വിൽക്കുന്നുണ്ട്.