കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ താലൂക്ക് ആശുപത്രിയിൽ ഹീമോ ഡയാലിസിസിന്റെ മൂന്നാം ഷിഫ്റ്റ് ആരംഭിക്കുന്നു. ഒരു വർഷത്തേക്കുള്ള മരുന്നും അനുബന്ധ സാമഗ്രികളും ആശുപത്രി സൂപ്രണ്ട് ഡോക്ടർ റോഷിന് നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ കൈമാറി. എച്ച്.സി.ഐയുടെ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മം നഗരസഭ കൗൺസിലർ കൈസാബ് നിർവഹിച്ചു. സർക്കാർ മേഖലകളിൽ നിന്ന് രോഗികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം, ശുശ്രൂഷ കേന്ദ്രങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിവരം നൽകുന്ന ഹെൽപ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം ഇ.എ അബ്ദു നിർവഹിച്ചു. അമ്പാടി വേണു മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ ശശിധരൻ, പി.കെ അസീം സഹീർ, ടി.എം നാസർ തുടങ്ങിയവർ സംസാരിച്ചു. എച്ച്.സി.ഐയിൽ നടന്ന ചടങ്ങിൽ ഡോ. മുഹമ്മദ് സൗഈദ് അദ്ധ്യക്ഷനായി.