തൃശൂർ: കൃഷി വകുപ്പിൽ കഴിഞ്ഞ ഏഴ് വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരായ ഡാറ്റാ എൻട്രി ജീവനക്കാർക്ക് ജോലിയിൽ തുടരാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആൾ കേരള അഗ്രി ഡാറ്റാ ഓപറേറ്റേർസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കൺവെൻഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ജീവനക്കാർക്ക് എംപ്ലോയിസ് പ്രാവിഡന്റ് ഫണ്ട് , ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾ ഏർപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാർ തുറവൂർ, ബിനി റോഷിൽ, ഫാത്തിമ കോട്ടയം, എ. രാധിക പ്രസംഗിച്ചു.