mmmm
ഗാന്ധിഹരിത സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊള്ളി കൃഷിയുടെ വിളവെടുപ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

അന്തിക്കാട്: കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ഹരിത സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊള്ളി കൃഷിയുടെ വിളവെടുപ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ഗാന്ധി ഹരിത സമിതി ചെയർമാൻ വി.കെ മോഹനൻ അദ്ധ്യക്ഷനായി. ഗാന്ധി ഹരിത സമിതി അംഗങ്ങളായ രഘു നല്ലയിൽ, ഇ. രമേശൻ, ബിജേഷ് പന്നിപുലത്ത്, ഉസ്മാൻ അന്തിക്കാട്, അജി മാളിയേക്കൽ, എ.എസ് വാസു, വി.ബി ലിബീഷ്, എൻ. ബാലഗോപാൽ, ഇ.എസ് ഷാനവാസ് എന്നിവർ നേതൃത്വം നൽകി. കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, അഡ്വ. കെ.ബി രണേന്ദ്രനാഥൻ എന്നിവർ പ്രസംഗിച്ചു.