തൃശൂർ: പൈതൃകത്തെ കാത്തു സൂക്ഷിച്ച മഹാപുരുഷന്മാരാണ് പ്രതിസന്ധികളിൽ നാടിന് തുണയായതെന്നും സ്വന്തം ചരിത്രം പഠിക്കുന്നതിൽ പിറകോട്ടു പോയതാണ് നമ്മുടെ പ്രശ്‌നമെന്നും കുളത്തൂർ പുഴ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.

ഡോ. പി.കെ. നമ്പൂതിരി രചിച്ച് മോഹൻജി ഫൗണ്ടേഷൻ പുറത്തിറക്കുന്ന രണ്ട് മലയാള തർജ്ജമ പൗരാണിക പുസ്തകം കുമ്മനം രാജശേഖരന് നൽകി പ്രകാശം ചെയ്യുകയായിരുന്നു സ്വാമി.

നടുവിൽ മഠം അച്യുതഭാരതി സ്വാമി അദ്ധ്യക്ഷനായി. കാലം നേരിടുന്ന വെല്ലുവിളികളെ കാലാതീതമായി തിരിച്ചറിയാൻ ഭാരതീയ ദർശനങ്ങൾക്ക് സാദ്ധ്യമായെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

പ്രൊഫ. കെ. ശശികുമാർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. മോഹൻജി ആൻഡ് അമ്മു കെയർ ഫൗണ്ടേഷൻ ചെയർമാൻ മോഹൻ, ഡോ. പി.കെ. നമ്പൂതിരി, വിപിൻ കൂടിയേടത്ത്, സൂര്യ സുജനൻ എന്നിവർ സംസാരിച്ചു.